വാഴക്കുളം: മോണ്‍. ഫ്രാൻസിസ് തെക്കേക്കര മെമ്മോറിയൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ രജത ജൂബിലി സമാപന സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
കോതമംഗലം എസ്എച്ച് ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ. ക്രിസ്റ്റി അറയ്ക്കത്തോട്ടം അധ്യക്ഷത വഹിച്ചു. പൈങ്കുളം എസ്എച്ച് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസി അഗസ്റ്റിൻ, കദളിക്കാട് വിമലമാതാ പള്ളി വികാരി ഫാ. മാത്യു അരീക്കാട്ട്, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ഇടുക്കി നവജ്യോതി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ഡോ. ടെസ്ലിൻ, പൈങ്കുളം എസ്എച്ച് ആശുപത്രി കണ്‍സൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. ജോവാൻ ജോണ്‍, സുപ്പീരിയർ സിസ്റ്റർ വിക്ടോറിയ തുടങ്ങിയവർ പ്രസംഗിച്ചു.
മോണ്‍. ഫ്രാൻസിസ് തെക്കേക്കര മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ രജത ജൂബിലി
12:33 AM Dec 04, 2022 | Deepika.com