കോതമംഗലം: ദൈവ വചനം മനുഷ്യനെ രക്ഷിക്കുന്നുവെന്ന് ബ്രദർ തോമസ് കുമിളി. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നുവരുന്ന കോതമംഗലം ബൈബിൾ കണ്‍വൻഷനിൽ വചനം പ്രസംഗിക്കുകയായിരുന്നു ബ്രദർ. തത്വശാസ്ത്രങ്ങൾക്ക് മനുഷ്യന് രക്ഷനൽകാനാവില്ല.
ഇന്നലെ വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടത്തിന്റെ മുഖ്യ കാർമികത്വത്തിൽ ഫൊറോനയിലെ എല്ലാ വൈദികരും ചേർന്ന് സമൂഹ ബലിയർപ്പിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലും നിരവധി വൈദികരും സിസ്റ്റേഴ്സും അത്മായ വിശ്വാസികളും ബൈബിൾ കണ്‍വൻഷനിൽ പങ്കെടുത്തു. കണ്‍വൻഷന്റെ സമാപന ദിനമായ ഇന്ന് ഷേക്കിന ന്യൂസ് എംഡി ബ്രദർ സന്തോഷ് കരുമത്ര വചന സന്ദേശം നൽകുകയും ആരാധന നയിക്കുകയും ചെയ്യും.
‘ദൈവ വചനം മനുഷ്യനെ രക്ഷിക്കുന്നു’
12:33 AM Dec 04, 2022 | Deepika.com