മൂവാറ്റുപുഴ: പഴവർഗ മൊത്തകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന കേസിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി. മൂവാറ്റുപുഴ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാടനും മറ്റ് എട്ടു പേർക്കുമെതിരെയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.
വാഹനത്തിലെത്തിയ അജി മുണ്ടാടനും സംഘാംഗങ്ങളും ചേർന്ന് പെരുമുറ്റം കടവുംപാട്ട് താണിവീട്ടിൽ അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. അജി മുണ്ടാടനെ കൂടാതെ അൽത്താഫ് മെഹറൂബ്, പിതാവ് മെഹറൂബ്, വി.യു. അബിൻസ്, കബീർ, കണ്ടാലറിയാവുന്ന മറ്റു നാലു പേരും പ്രതികളാണ്. നവംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ മുൻകൂർ ജാമ്യം തള്ളി
12:33 AM Dec 04, 2022 | Deepika.com