കാക്കനാട്: തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. കളമശേരി രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ക്യാമ്പിന് നേതൃത്വം നല്കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.ജി. മാര്ട്ടിന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് എറണാകുളം പിഎസി ജോസഫ് വര്‍ഗീസ്, കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മേരി വിനീത, എന്‍എസ്എസ് യൂണിറ്റ് ലീഡര്‍മാരായ അപര്‍ണ മരിയ, ജോയല്‍ ജോളി, സെക്രട്ടറി അലീന ജിനോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍എസ്എസ് നടത്തിവരുന്ന ജീവദ്യുതി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പ് നടത്തി
12:31 AM Dec 04, 2022 | Deepika.com