കാക്കനാട് : വൈഎംസിഎ എറണാകുളം പാലാരിവട്ടം ബ്രാഞ്ചിന്റെയും അമൃത സ്കൂൾ ഓഫ് ഡെന്റസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കരുണാലയം അന്തേവാസികൾക്കായി ആർട്ടിഫിഷ്യൽ പല്ലുകൾ വയ്ക്കുന്നതിന്റെ ഭാഗമായി ഡെന്റൽ സ്ക്രീനിംഗ് ടെസ്റ്റ് കരുണാലയത്തിൽ വച്ച് സംഘടിപ്പിച്ചു. എറണാകുളം വൈഎംസിഎ പ്രസിഡന്റ് അലക്സാണ്ടർ എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ എറണാകുളം പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ ഡോ. ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷത വഹിച്ചു. ഡോ. വി. മഞ്ജു, ഡോ.അശ്വിനി കുമാർ, ഡോ. വെങ്കിടാചലം, അമൃത സ്കൂൾ ഓഫ് ഡെന്റസ്ട്രിയുടെ ബിരുദാന്തര വിദ്യാർഥികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മദർ ടെർളിൻ, മാത്യുസ് അബ്രഹാം, എബ്രഹാം സൈമൺ, സജി എബ്രഹാം എന്നിവർ സംസാരിച്ചു.
ഡെന്റൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി
12:31 AM Dec 04, 2022 | Deepika.com