അങ്കമാലി: എംസി റോഡിൽനിന്നു അങ്കമാലി കിഴക്കേ പള്ളി -എയർപോർട്ട് റോഡിലേക്കുള്ള ലിങ്ക് റോഡിൽ (പഴയ ട്രഷറി റോഡ്) ഒരു ചാറ്റൽ മഴപെയ്താൽ പോലും യാത്ര അപകടകരവും ദുർഘടവുമാകുന്നു.
ഗതാഗത പ്രാധാന്യമേറിയ ഈ ഇടറോഡിൽ ഇടയ്ക്കിടെ ഹമ്പ് സ്ഥാപിച്ചും ടൈൽ വിരിച്ചും യാത്രാ സുരക്ഷയും മനോഹരവുമാക്കിയിട്ടുണ്ടെങ്കിലും മഴപെയ്താൽ ചെളിവെള്ളം നിറഞ്ഞ് ഇവിടം കുളമാവുകയാണ്.
മഴവെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള യാതൊരു ക്രമീകരണവും ഏർപ്പെടുത്താതെയുള്ളഅശാസ്ത്രീയ റോഡ് നിർമാണമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ ഇതുവഴിയുള്ള കാൽനട യാത്രികർ ഈ ചെളിവെള്ളത്തിൽ ജീവൻ പണയം വച്ചുവേണം കടന്നുപോകാൻ. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ തെന്നി മറിഞ്ഞ് അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. പ്രശ്ന പരിഹാരത്തിന് വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ സത്വര നടപടിയെടുക്കണമെന്ന് സോഷ്യൽ ആക്ഷൻ ഫോറം അങ്കമാലി മേഖലാ കൺവീനർ സാജു ഏനായി ആവശ്യപ്പെട്ടു.
മഴയിൽ കുളമായി ലിങ്ക് റോഡ്
12:30 AM Dec 04, 2022 | Deepika.com