കറുകുറ്റി: അക്രമികളുടെ വെടിയേറ്റ് മരിച്ച മണിപ്പൂർ ഇംഫാൽ അതിരൂപതയിലെ സുഗനു ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഷാജൻ ചിറ്റനപ്പിള്ളിയുടെ 22-ാം ചരമവാർഷികം മാതൃ ഇടവകയായ മുന്നാംപറമ്പ് കാർമൽഗിരി സെന്റ് മേരീസ് പള്ളിയിൽ വിവിധ പരിപാടികളോടെ ഇന്ന് നടക്കും.
3.30 ന് കബറിടത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ റാലി ആരംഭിച്ച് ഇടവക അതിർത്തി ചുറ്റി വൈകിട്ട് അഞ്ചിന് പള്ളിയിൽ എത്തിചേരും. മോൺ. വർഗീസ് ഞാളിയത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന സമൂഹബലിയിൽ ഇടവക വൈദികരും മുൻ വികാരിമാരുടക്കം 10ഓളം വൈദികർ പങ്കെടുക്കും കൊരട്ടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് ഇടശേരി വചന സന്ദേശം നൽകും. വൈകിട്ട് 6.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ജസ്റ്റിസ് കെ. ഏബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ തോമസ് ചക്യേത്ത് അധ്യക്ഷത വഹിക്കും. റോജി എം. ജോൺ എംഎൽഎ, കറുകുറ്റി-മുക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, ബിജു പാലാട്ടി, വികാരി ഫാ. അജോ മുത്തേടൻ, കൺവീനർ എ.പി. ജോഷി, ട്രസ്റ്റിമാരായ ജിജോ വർഗീസ്, ജോസ് ചക്യേത്ത് , വൈസ് ചെയർമാൻ സി.ജെ. ഡേവിസ് തുടങ്ങിയവർ പ്രസംഗിക്കും. 2000 ഡിസംബർ രണ്ടിനാണ് മണിപ്പൂരിൽ ഫാ. ഷാജൻ ചിറ്റനപ്പിള്ളി വെടിയേറ്റ് മരിച്ചത്.
ഫാ. ഷാജൻ ചിറ്റിനപ്പിള്ളിയുടെ ചരമവാർഷികാചരണം ഇന്ന്
12:30 AM Dec 04, 2022 | Deepika.com