നെടുമ്പാശേരി: ശബരിമല തീർഥാടകർക്ക് സേവനമൊരുക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് ഹെൽപ് ഡെസ്ക് തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിച്ചു. സിയാൽ എംഡി എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ ഒരുക്കിയിട്ടുള്ളത്.
എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി കെ. ജോർജ്, എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ .അജിത്കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഹെൽപ് ഡെസ്ക്
12:28 AM Dec 04, 2022 | Deepika.com