കൊച്ചി: പരിമിതികളില്‍ തളരാതെ ചിറകുവിരിച്ച് പറക്കാനുള്ള ആവേശത്തോടെ പോരാടി വിവിധ സ്പെഷ്യല്‍ സ്കൂളിലെയും ബഡ്സ് സ്കൂളിലെയും കുരുന്നുകള്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിലാണ് അവര്‍ ഒന്നായി മത്സരിച്ചത്.
പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ റണ്ണിംഗ് ലോംഗ് ജംപ്, സ്റ്റാന്‍ഡിംഗ് ലോംഗ് ജംപ്, 25 മീറ്റര്‍, 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, ബോള്‍ പാസിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
വിവിധ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളുകള്‍, 34 സ്പെഷ്യല്‍ സ്കൂളുകള്‍, ബഡ്സ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഉണര്‍വ് 2022: പരിമിതികളില്‍ തളരാതെ കുരുന്നുകള്‍
12:28 AM Dec 04, 2022 | Deepika.com