കാട്ടാനക്കൂട്ടങ്ങൾ മേഞ്ഞു നടന്നു; രണ്ടേക്കർ ഏലത്തോട്ടം നശിപ്പിച്ചു
11:13 PM Dec 03, 2022 | Deepika.com
ശാന്തൻപാറ: കാട്ടാനക്കൂട്ടം മൂന്നു ദിവസം തന്പടിച്ച് രണ്ടേക്കർ ഏലത്തോട്ടം നശിപ്പിച്ചു. ശാന്തൻപാറ കോഴിപന്നകുടിയിലെ കെ. കനകരാജിന്റെ രണ്ടര ഏക്കർ സ്ഥലത്തെ രണ്ട് ഏക്കർ കൃഷിയാണ് നശിപ്പിച്ചത്. ആറു കാട്ടാനകൾ മൂന്നു ദിവസത്തോളം തോട്ടത്തിൽ നിലയുറപ്പിച്ചാണ് വ്യാപകമായ നാശം സൃഷ്ടിച്ചത്.