പൂരക്കളി എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരമംഗലം എംകെഎൻഎം സ്കൂൾ ടീമംഗങ്ങൾ. ഇതു ചെറുപൂരമല്ല പൊടിപൂരം!
11:13 PM Dec 03, 2022 | Deepika.com
മുതലക്കോടം: പൂരക്കളിയിൽ കുമാരമംഗലത്തെ മാത്രം തോൽപ്പിക്കാനാവില്ല മക്കളെ. പൂരക്കളിയിൽ തുടർച്ചയായ 16-ാം വർഷമായിരുന്നു കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസിന്റെ തേരോട്ടം. എതിരാളികളില്ലാതിരുന്ന മത്സരത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ എ ഗ്രേഡോടെയാണ് കുമാരമംഗലം സ്കൂൾ സംസ്ഥാന മത്സരത്തിനു യോഗ്യത നേടിയത്. 2004 മുതൽ തുടർച്ചയായി പൂരക്കളിയിൽ സംസ്ഥാന യോഗ്യത നേടിയിട്ടുള്ള സ്കൂൾ വിവിധ വർഷങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. 2008 മുതൽ സജീഷ് പയ്യന്നൂരാണ് പരിശീലകൻ. എച്ച്എസ് വിഭാഗം ഒന്നാം നിറം, നാലാം നിറം, ചിന്ത് എന്നിവ അവതരിപ്പിച്ചപ്പോൾ എച്ച്എസ്എസ് വിഭാഗത്തിൽ രാമായണം പൂരക്കളികൂടി ഇതിനൊപ്പം വേദിയിലെത്തി.