അമ്പലപ്പുഴ: സാഗര ആശുപത്രി മാനേജ്മെന്റ് നീതി നീതി നിഷേധിക്കുന്നു എന്ന് ആരോപിച്ച് നഴ്സുമാർ ധർണയും സമരവും നടത്തി. പ്രവർത്തനമാരംഭിച്ച് 12 വർഷം പിന്നിടുമ്പോഴും നഴ്സുമാർക്കും ജെപിഎച്ച്എൻമാർക്കും മിനിമം വേതനം ലഭ്യമാക്കുകയോ പ്രമോഷൻ നടപ്പാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ സമരം നടത്തിയത്.
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മാനേജ്മെന്റാണ് അധികാരത്തിലുള്ളതെന്നും ഇടതുപക്ഷത്തിന്റെ ശ്രമഫലമായി പടുത്തുയർത്തിയ ആശുപത്രിക്ക് മുന്നിലുണ്ടായ സമരത്തിന് അവസരമൊരുക്കിയ നടപടി നീതീകരിക്കാനാകില്ലന്നും എച്ച്. സലാം പറഞ്ഞു.
ആശുപത്രിക്കു മുന്നിൽ നടത്തിയ സമരത്തിൽ കേരള നേഴ്സസ് യൂണിയൻ (കെഎൻയു) ജില്ലാ പ്രസിഡന്റ് കെ. അമൃതാ ഭായി പിള്ള അധ്യക്ഷയായി. സി.ബി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.
നഴ്സുമാർ ധർണ നടത്തി
11:07 PM Dec 03, 2022 | Deepika.com