ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം സുവര്‍ണ ജൂബിലി സമാപന സമ്മേളനവും റാലിയും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജില്‍നിന്നു റാലി ആരംഭിക്കും. വിവിധ യൂണിറ്റുകളില്‍നിന്നുള്ള അയ്യായിരം യുവജനങ്ങള്‍ റാലിയില്‍ അണിനിരക്കും. റാലി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിശേഷം ആരംഭിക്കുന്ന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജൂബിലി സന്ദേശം നല്‍കും. ഡോ.ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ ആമുഖപ്രസംഗം നടത്തും.
ജോബ് മൈക്കിള്‍ എംഎല്‍എ, വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു, ടോം തോമസ്, ജെയ്നെറ്റ് മാത്യു, റ്റെബിന്‍ ആന്റണി, രേഷ്മ ദേവസ്യ എന്നിവര്‍ പ്രസംഗിക്കും.
മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടന്ന പൂര്‍വകാല പ്രവര്‍ത്തക സംഗമം സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു.
സുവര്‍ണജൂബിലി സമാപനവും റാലിയും ഇന്ന്
11:07 PM Dec 03, 2022 | Deepika.com