ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ആലപ്പുഴ: കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗവുമായ വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 35 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫോറം കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നിന്നോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നുമുള്ള സിഡിഎസിന്റെ സാക്ഷ്യപത്രം, പരീക്ഷാ ഫീസായ 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം 15നു വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. വിലാസം: ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, വലിയകുളം, ആലപ്പുഴ-688001. ഫോണ്‍: 0477-2254104.
കായികക്ഷമത പരീക്ഷ മാറ്റി
ആലപ്പുഴ: കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്ര സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഫയര്മാന് (ട്രെയിനി) (കാറ്റഗറി നം. 139/19, 359/19) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 16, 17, 19, 20, 21, 22, 23 തീയതികളിലേക്ക് മാറ്റി.
ഉദ്യോഗാര്‍ഥികള്‍ ഈ തീയതികളില്‍ നിലവില്‍ ലഭിച്ചിട്ടുള്ള അഡ്മിഷന് ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തില്‍ എത്തണം. പുതുക്കിയ തീയതികള്‍ പ്രൊഫൈല്‍ മെസേജ്/ എസ്എംഎസ് ആയും നല്‍കും.
ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സന്‍പാദ യോജന പദ്ധതി പ്രകാരം നടത്തുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യ വിപണനത്തിനുള്ള മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും പിന്നാമ്പുറ കുളങ്ങളിലെ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, മീഡിയം സ്കെയില്‍ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, റീ-സര്ക്കൂലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ജനറല്‍, സംവരണ വിഭാഗങ്ങള്‍ക്ക് സബ്സിഡി ലഭിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഒമ്പതിനു വൈകുന്നേരം അഞ്ചിനകം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ജില്ല ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2251103, 0477 2252814.
അഭയകിരണം പദ്ധതി:
സമയ പരിധി നിട്ടി
ആലപ്പുഴ: മക്കളില്ലാത്തതും 50 വയസിന് മുകളില്‍ പ്രായവുമുളള വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധി 31 വരെ നീട്ടി. www.schemes.wcd. kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 9497274121
വിശ്വകര്‍മ പെന്ഷന്:
സമയപരിധി നീട്ടി
ആലപ്പുഴ: മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട ആശാരിമാര് (മരം, കല്ല്, ഇരുമ്പ്), സ്വര്‍ണപ്പണിക്കാര്‍, മൂശാരികള്‍ തുടങ്ങി 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്കുന്ന പ്രതിമാസ ക്ഷേമ പെന്‍ഷനു വേണ്ടി അപേക്ഷിക്കാനുള്ള സമയ പരിധി 15 വരെ നീട്ടി.
നിലവില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോം www.bcdd.kerala. gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2983130.
ഓർമിക്കാൻ/അറിയിപ്പുകൾ
11:07 PM Dec 03, 2022 | Deepika.com