റെ​യി​ൽവേ വി​ക​സ​ന​ത്തി​ന് വേ​ഗം കൂ​ടു​മെ​ന്ന് എ.​എം.​ ആ​രി​ഫ് എം​പി

10:59 PM Dec 03, 2022 | Deepika.com
ആ​ല​പ്പു​ഴ: റെ​യി​ൽവേ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ആ​ർ. മു​കു​ന്ദു​മാ​യി എ.​എം.​ആ​രി​ഫ് എം​പി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. അ​മ്പ​ല​പ്പു​ഴ-​തു​റ​വൂ​ർ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​ന്തി​മ അ​നു​മ​തി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ച തു​റ​വൂ​ർ-​കു​മ്പ​ളം, കു​മ്പ​ളം-​എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലെ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഡി​ആ​ർ​എം യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്റ്റോ​പ്പു​ക​ൾ പു​ന:​സ്ഥാ​പി​ക്കു​ന്ന​തും പു​തി​യ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തും തു​ട​ങ്ങി വി​വി​ധ വി​ക​സ​ന​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യി എ.​എം.​ആ​രി​ഫ് എം​പി അ​റി​യി​ച്ചു.