ആലപ്പുഴ: ബിആർസി ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കർമസദനിൽ നടന്ന ഭിന്നശേഷി ദിനാചരണം നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി. ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത മുഖ്യഭാഷണവും എസ്എസ്കെ ജില്ലാ കോ-ഓര്‍ഡിനേറ്റർ ഡി.പി. രജനീഷ് ഭിന്നശേഷിദിന സന്ദേശവും നൽകി. ആലപ്പുഴ ബിആർസി പരിധിയിലുള്ള സ്കൂളുകളിൽനിന്ന് എത്തിയ കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം പുന്നപ്ര ജ്യോതികുമാറും സിനിമാതാരം മഹാദേവനും നാടൻപാട്ട് അവതരിപ്പിച്ചു.
ഭിന്നശേഷീ ദിനാചാരണം
10:59 PM Dec 03, 2022 | Deepika.com