എടത്വ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആറ്, ഏഴ് തീയതികളില്‍ കെഎസ്ആര്‍റ്റിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ചക്കുളത്തുകാവിലേക്ക് പ്രത്യേക ബസ് സര്‍വീസ് നടത്തും.
തിരുവല്ലയില്‍ നിന്ന് ചക്കുളത്തുകാവു വഴിയുള്ള 26 ബസുകള്‍ കൂടാതെ 10 ബസുകളും എടത്വയില്‍നിന്ന് ആറു ബസുകളും പ്രത്യേകമായി ഓടിക്കും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ഡിപ്പോകളില്‍നിന്ന് രണ്ടു ബസുകള്‍ വീതവും സര്‍വീസ് നടത്തും. പൊങ്കാല ദിവസമായ ഏഴിന് പാറശാല, വിഴിഞ്ഞം, പൂവാര്‍, നെയ്യാറ്റിന്‍കര, വെഞ്ഞാറമൂട്, തിരുവനന്തപുരം, കൊല്ലം ഡിപ്പോകളില്‍ നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ രാവിലെ ചക്കുളത്തുകാവിലെത്തും. സ്ഥിരം സര്‍വീസിനു പുറമെ കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രത്യേകം സര്‍വീസുമുണ്ടാകും.
കുടിവെള്ള ക്ലോറിനേഷനും ഉറവിട മാലിന്യ നശീകരണവും പരിസര ശുചീകരണവും തുടങ്ങി. കടകള്‍ കേന്ദ്രീകരിച്ചു തുടങ്ങിയ പ്രത്യേക പരിശോധന പൊങ്കാല കഴിയുംവരെ തുടരും. പൊങ്കാല ദിവസം തലവടി ആരോഗ്യകേന്ദ്രത്തില്‍ 12 മണിക്കൂറും എടത്വ ആരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഒപി പ്രവര്‍ത്തിക്കും.
ചക്കുളത്തുകാവിലേക്ക് പ്രത്യേക സര്‍വീസുകള്‍
10:59 PM Dec 03, 2022 | Deepika.com