തമിഴ് മൊഴിയഴകില്‍ സഹോദരിമാര്‍
01:22 AM Dec 03, 2022 | Deepika.com
തമിഴ് പദ്യംചൊല്ലലില്‍ ഒന്നാംസമ്മാനം തമിഴ് സഹോദരിമാര്‍ക്ക്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കരിഷ്മ ശരവണനും യുപി വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി മാനസ ശരവണനുമാണ് സമ്മാനം നേടിയത്. വൈരമുത്തുവിന്റെ "മുതല്‍ മുതലായ അമ്മാവുക്ക്' എന്ന കവിതയാണ് ഇരുവരും ആലപിച്ചത്. കരിഷ്മ മൂന്നാംതവണയാണ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ അച്ഛന് ശരവണനും അമ്മ കാളീശ്വരിയും സ്ക്രാപ്പ് ബിസിനസുമായി വര്‍ഷങ്ങളായി തൃക്കരിപ്പൂര്‍ കൊയോങ്കരയിലാണ് താമസം.