ഈസ്റ്റ് എളേരിയില്‍ അഞ്ച് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
01:22 AM Dec 03, 2022 | Deepika.com
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് നേതാക്കള്‍ക്ക് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ബാങ്ക് ഡയറക്ടര്‍മാരായ ഇ.പി. ചാക്കോ, ഷിജു കിഴുതറ, മുന്‍ ഡിസിസി സെക്രട്ടറി സൈമണ്‍ പള്ളത്തുകുഴി, ബെന്നി കോഴിക്കോട്ട്, ജോഷി തെങ്ങുംപള്ളി എന്നിവര്‍ക്കാണ് മണ്ഡലം കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം നോട്ടീസ് നല്‍കിയത്. ഇതോടെ ലയനസമ്മേളനത്തിന് ശേഷവും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തുടരുകയാണെന്ന് ഉറപ്പായി. അച്ചടക്കം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ലയനചര്ച്ചയിലെ വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യാതെ ലയനം പ്രാവര്‍ത്തികമാകില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.