കാസര്‍ഗോഡ്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിളംബര ഘോഷയാത്ര നടത്തി. ചെര്‍ക്കള മാര്‍ത്തോമാ ബധിരവിദ്യാലയത്തില്‍ നിന്നാരംഭിച്ച ജില്ലാതല ഘോഷയാത്ര ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, മാര്‍ത്തോമ്മാ സ്കൂള്‍ മുഖ്യാധ്യാപിക ജോസ്മി ജോഷ്വ, വിദ്യാനഗര്‍ എസ്ഐ കെ.പ്രശാന്ത്, കെ.കെ. കൃഷ്ണന്, ഹംസ, കെ.ടി.ജോഷിമോന്, പി.ജെ.ബിന്‍സി, മോഹന്‍ദാസ് വയലാംകുഴി എന്നിവര്‍ പങ്കെടുത്തു.
പെര്‍ള: നവജീവന സ്പെഷല്‍ സ്കൂളിന്റെയും സാന്ത്വന സ്കൂളിന്റെയും നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര ഉദ്ഘാടനം ചെയ്തു.
നവജീവന സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചെമ്പോട്ടിക്കല്‍, സിസ്റ്റര്‍ മരിയന്‍ മാത്യു, സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മറിയംബി എന്നിവര്‍ നേതൃത്വം നല്കി.
ഭിന്നശേഷി ദിനാഘോഷം നടത്തി
01:22 AM Dec 03, 2022 | Deepika.com