പയ്യന്നൂര്‍ അമലോത്ഭവമാതാ ദേവാലയ തിരുനാളിന് കൊടിയേറി
01:19 AM Dec 03, 2022 | Deepika.com
പയ്യന്നൂര്‍: പയ്യന്നൂര്‍ അമലോത്ഭവമാതാ ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തിനും സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. വികാരി ഫാ.ലിന്റോ സ്റ്റാന്‍ലി കൊടിയേറ്റി. 11ന് സമാപിക്കും. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഫാ.റോയി നെടുന്താനം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വിനു കയ്യാനിക്കല്‍ വചനസന്ദേശം നല്കി. ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ. മാത്യു ആലങ്കോട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.റിന്റോ ചന്ദ്രത്തില് വചനസന്ദേശം നല്‍കും. നാളെ രാവിലെ ഒന്‍പതിന് ദിവ്യബലിക്ക് ഫാ. ലിനോ പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.അഞ്ചുമുതല്‍ ഒന്‍പതുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചരയ്ക്ക് ദിവ്യബലിക്ക് ഫാ. ഷൈജു പടിക്കപ്പറമ്പില്‍, ഫാ.ആന്‍സില്‍ പീറ്റര്‍, ഫാ. ക്രിസ്റ്റി മരത്തോന്ത്ര, ഫാ. ജോമിയോ തോമസ്, ഫാ. ഷിജോ ഏബ്രഹാം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ജാഗരമായ 10 ന് വൈകുന്നേരം അഞ്ചരയ്ക്ക് ആഘോഷമായ ദിവ്യബലിക്ക് ഫാ. ബെന്നി മണപ്പാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തിരുനാള്‍ ദിവസമായ 11ന് രാവിലെ ഒന്‍പതിന് ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മുഖ്യാ കാര്‍മികത്വം വഹിക്കും. സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ദിവ്യകാരുണ്യ പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണ വിതരണം എന്നിവയും നടക്കും.