കണ്ണൂർ: വ്യവസായത്തിനപ്പുറം ഒരു സേവനയാത്ര കൂടിയാണ് കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസുകളുടേത്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹരിശ്രീ ഹോളിഡേസ് ആരംഭിച്ച പുതിയ സേവനമാതൃകയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഹരിശ്രീ ഹോളിഡേസിന്റെ 14 ബസുകളിലും ഗുരുതര രോഗബാധിതർക്കും കൂടെയുള്ളവർക്കും സൗജന്യ യാത്രാസൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഡയാലിസിസ്, കാൻസർ ബാധിതർക്ക് ചികിത്സയ്ക്കായും തിരിച്ചുമുള്ള യാത്രകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിലുള്ള ഹരിശ്രീ ഓഫീസിൽനിന്നാണ് ഇതിനുള്ള പാസുകൾ നൽകുന്നത്.
കോവിഡിന് മുന്പ് ആരംഭിച്ച സേവനത്തിലൂടെ ഇതുവരെ 30 ഓളം രോഗികൾ ആനുകൂല്യം നേടിയിട്ടുണ്ട്. കോവിഡ് സമയം മുതൽ ആരോഗ്യപ്രവർത്തകർക്ക് നൽകിയിരുന്ന 20 ശതമാനം ഡിസ്കൗണ്ട് സേവനം ഹരിശ്രീയുടെ ഓഫീസിൽഇപ്പോഴും ലഭ്യമാണ്. കണ്ണൂർ മതുക്കോത്ത് സ്വദേശി അനീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹരിശ്രീ ബസുകൾ.
ഗുരുതര രോഗികൾക്കും സഹയാത്രികർക്കും സൗജന്യ യാത്രയൊരുക്കി ഹരിശ്രീ ഹോളിഡേസ്
01:18 AM Dec 03, 2022 | Deepika.com