വിദ്യാർഥികൾക്ക് ലയൺസ് ക്ലബ് സൈക്കിളുകൾ വിതരണം ചെയ്തു
01:18 AM Dec 03, 2022 | Deepika.com
ചെറുപുഴ: പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ചെറുപുഴ ലയണ്‍സ് ക്ലബ് സൈക്കിളുകള്‍ വിതരണം ചെയ്തു. ചെറുപുഴ ജെഎം യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ ടി.ഐ. മധുസൂദനന് എംഎല്‍എ സൈക്കിളുകള്‍ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ.കെ. വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എം. രാഘവന്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.കെ. ജോയി, ലയൺസ് ക്ലബ് ജില്ലാ ഓഫീസർ സുശീൽകുമാർ, സെക്രട്ടറി പി.എം. അബ്രാഹം, മുഖ്യാധ്യാപകൻ പി.എന്‍. ഉണ്ണികൃഷ്ണന്, കെ. സത്യവതി, കെ.എ. സജി, ശ്രീന രഞ്ജിത്, ടി.പി. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.