ചെന്പേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ്എസ്പിഎ ) ഏരുവേശി മണ്ഡലം കമ്മിറ്റിയുടെയും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം നടത്തി.
ലഹരിക്കെതിരേ അണിചേരാം എന്ന വിഷയത്തിൽ നടത്തിയ ക്വിസ് ചെമ്പേരി ഫൊറോനാവികാരി റവ. ഡോ . ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. എക്സൈസ് ജില്ലാ നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദനൻ പി.പി. മുഖ്യപ്രഭാഷണം നടത്തി. നിർമല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, എം.ജെ.ജോർജ്, ജോസഫ് സഖറിയാസ് ,ടോമി മാത്യു, കെ.സി. ഒസേഫ്, സാലി ജോസ്, ജിൻസ് തോമസ്, ടി.എൽ.ലുക്കാ, പി.ജെ.സ്കറിയ, ബാബുകുട്ടി ജോർജ്, കെ.എസ്. ത്രേസ്യ എന്നിവർ പ്രസംഗിച്ചു നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ്, കുടിയാൻമല മേരി ക്വീൻസ്, പൈസക്കരി ദേവമാതാ എച്ച്എസ്എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ലഹരിക്കെതിരേ അണിചേരാം ക്വിസ് മത്സരം നടത്തി
01:18 AM Dec 03, 2022 | Deepika.com