പറശിനി മുത്തപ്പന് മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
01:16 AM Dec 03, 2022 | Deepika.com
പറശിനിക്കടവ്: പറശിനി മുത്തപ്പന് മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ പത്തോടെ ക്ഷേത്രം തന്ത്രി മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് മുത്തപ്പന് വെള്ളാട്ടത്തിന്റെ മലയിറക്കല്‍ ചടങ്ങും നടന്നു. ആറിന് കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും. 5, 6 തീയതികളില്‍ സംസ്ഥാനത്തെ പ്രഗല്ഭരും പ്രശസ്തരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കഥകളിയും ഉണ്ടായിരിക്കും. തുടര്‍ന്ന് എല്ലാദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും.