മാങ്ങാട്ടുപറമ്പ്: കോവിഡിനുശേഷം ആദ്യമായി നടക്കുന്ന കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ഇന്റർ സ്കൂൾ അറ്റ്ലറ്റിക് മീറ്റിന്റെ ആതിഥേയത്വം ഏറ്റെടുത്തിരിക്കുന്നത് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കായികമേള ഗംഭീരമാക്കാനുള്ള പ്രവർത്തനങ്ങൾ ആഴ്ചകൾക്ക് മുമ്പുതന്നെ സ്കൂൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.
സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളും കായികമേളയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സംഘാടകരായി മാറി. കായികമേള നടത്തിപ്പിനായുള്ള മുഴുവൻ കമ്മിറ്റി അംഗങ്ങളും സ്കൂൾ പ്രതിനിധികൾ തന്നെ.
ട്രാക്ക് നിയന്ത്രണവും അനൗൺസ്മെന്റും തുടങ്ങി കായികമേളയിലെ സമസ്ത മേഖലകളിലും മേരിഗിരി സ്കൂൾ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനുമുമ്പും മൂന്നു തവണ മേരിഗിരി സ്കൂൾ അത്ലറ്റിക് മീറ്റിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ആതിഥേയത്വം ഏറ്റെടുത്ത് ടീം മേരിഗിരി
01:16 AM Dec 03, 2022 | Deepika.com