ആലത്തൂർ : ഗായത്രി പുഴയുടെ ഇരുവശങ്ങളിലും തിങ്ങി നിൽക്കുന്ന പാഴ്ചെടികൾ നീക്കം ചെയ്ത് ജലത്തിന്റെ ഒഴുക്ക് സുഖമമാക്കാൻ നടപടി സ്വീകരിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു.
മേലാർകോട് കൂളിയാട് കടവ് പാലത്തിന്റെ വശങ്ങളിലും പാഴ്ചെടികൾ ജലത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. രണ്ടാം വിള നെൽക്കൃഷിക്കായുളള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. മഴയുടെ കുറവ് മൂലം പല പാടങ്ങളിലും വെള്ളം എത്തുന്നില്ല. കുളിക്കാനും മറ്റുമായി കടവുകളിൽ ഇറങ്ങുവാനും ബുദ്ധിമുട്ടാണ്. പാഴ്ചെടികൾ നീക്കം ചെയ്താൽ ജലത്തിന്റെ ഒഴുക്ക് സുഗമമാകും.
ബന്ധപ്പെട്ട അധികൃതർ ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടേയും നാട്ടുകാരുടേയും ആവശ്യം.
ഗായത്രിപുഴയിലെ പാഴ്ചെടികൾ നീക്കം ചെയ്യണം
01:00 AM Dec 03, 2022 | Deepika.com