അഗളി : ജെല്ലിപ്പാറ തീർഥാടന കേന്ദ്രത്തിൽ കുരുക്കുകളഴിക്കുന്ന മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഒന്നാം മാരിയൻ കണ്വൻഷൻ നടത്തും. ഇന്ന് ഫാ. ജോബി തരണിയിലിന്റെ കർമികത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന മാരിയൻ കണ്വൻഷൻ ഏഴിനു സമാപിക്കും.
വൈകിട്ട് 4:30 മുതൽ ഒന്‍പതു വരെയാണ് കണ്വൻഷൻ നടക്കുക. കണ്വൻഷൻ ദിനങ്ങളിൽ ജപമാല പ്രദക്ഷിണം, വിശു ദ്ധ കുർബാന, കുന്പസാരം, കൗണ്‍സിലിംഗ്, ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ. ആന്റണി മേച്ചേരിപ്പടി (കോയന്പത്തൂർ), ഫാ. ഡോ. അരുണ്‍ കലമറ്റത്തിൽ(പാലക്കാട്), ഫാ. സിന്റോ പൊന്തേക്കൻ (തൃശൂർ), ഫാ. പോൾ കള്ളിക്കാടൻ (തൃശൂർ), ഫാ. ജസ്റ്റിൻ കോലംങ്കണ്ണി (പാലക്കാട്) എന്നിവർ പ്രഭാഷണം നടത്തും. വികാരി ഫാ. ജോണ്‍ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റന്റ് വികാരി ഫാ. ഹെൽബിൻ മീന്പള്ളിൽ, കൈക്കാരന്മാരായ ബേബി കണംകൊന്പിൽ, സോജൻ കൊരണ്ടക്കാട്, കണ്‍വീനർ എബ്രഹാം വേണ്ടനത്ത് എന്നിവരുടെ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ജെല്ലിപ്പാറ തീർഥാടന കേന്ദ്രത്തിൽ മാരിയൻ കണ്വൻഷൻ ഇന്നുമുതൽ
01:00 AM Dec 03, 2022 | Deepika.com