ഒറ്റപ്പാലം: ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി പിടിയിൽ.
അന്പലവട്ടം തറയിൽ ഇല്യാസിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.
പനമണ്ണ ചക്ക്യാവിൽ വിനോദിനെ വെട്ടിക്കൊല്ലുകയും, സഹോദരൻ രാമചന്ദ്രനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ഇല്ലാസ്.
2020 മേയ് 31നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 പ്രതികളാണ് കേസിൽ ഉള്ളത്. ഇതിൽ വിധി പറഞ്ഞപ്പോൾ ഇല്യാസ് അടക്കം ഏഴുപേർ ഒളിവിൽ പോയിരുന്നു.
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഓഫീസർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ
12:58 AM Dec 03, 2022 | Deepika.com