ക​ലാ​കി​രീ​ടം എ​റ​ണാ​കു​ള​ത്തി​ന്

12:54 AM Dec 03, 2022 | Deepika.com
പ​റ​വൂ​ര്‍: മൂ​ത്ത​കു​ന്ന​ത്ത് അ​ഞ്ചു​നാ​ൾ നീ​ണ്ട കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​നൊ​ടു​വി​ല്‍ കി​രീ​ടം എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ണ്ടി​ക​യ​റി. ആ​തി​ഥേ​യ​രാ​യ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ഉ​പ​ജി​ല്ല​യെ 52 പോ​യി​ന്‍റു വി​ത്യാ​സ​ത്തി​ൽ പി​ന്നി​ലാ​ക്കി 804 പോ​യി​ന്‍റോ​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​രീ​ട​ധാ​ര​ണം. അ​വ​സാ​ന​ദി​നം വ​രെ ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​ച്ച നോ​ര്‍​ത്ത് പ​റ​വൂ​ര്‍ 752 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും ആ​ലു​വ (723), മ​ട്ടാ​ഞ്ചേ​രി (679),പെ​രു​മ്പാ​വൂ​ര്‍ (640) എ​ന്നീ ഉ​പ​ജി​ല്ല​ക​ള്‍ യ​ഥാ​ക്ര​മം മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ സ്ഥാ​ന​ങ്ങ​ളി​ലും ഫി​നി​ഷ് ചെ​യ്തു. സ്‌​കൂ​ളു​ക​ളി​ല്‍ സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.
ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം 351 പോ​യി​ന്‍റോ​ടെ ത​ല​പ്പ​ത്തു സ്ഥാ​നം പി​ടി​ച്ച​പ്പോ​ൾ ആ​ലു​വ (339) ര​ണ്ടാ​മ​തും നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (310) മൂ​ന്നാ​മ​തും എ​ത്തി. ഹൈ​സ്‌​കൂ​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും എ​റ​ണാ​കു​ള​മാ​ണ് മു​ന്നി​ൽ( 311). ര​ണ്ടാം സ്ഥാ​ന​ത്ത് നോ​ര്‍​ത്ത് പ​റ​വൂ​രും (299) മൂ​ന്നാ​മ​ത് മ​ട്ടാ​ഞ്ചേ​രി​യും (274). യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​രൂം എ​റ​ണാ​കു​ള​വും പെ​രു​മ്പാ​വൂ​രും ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. മൂ​ന്നു ടീ​മി​നും യ​ഥാ​ക്ര​മം 143,142,141 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ്.
ഹൈ​സ്‌​കൂ​ള്‍ സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 93 പോ​യി​ന്‍റോ​ടെ ആ​ലു​വ മു​ന്നി​ലെ​ത്തി.90 പോ​യി​ന്‍റു വീ​ത​മു​ള്ള നോ​ര്‍​ത്ത് പ​റ​വൂ​രും പെ​രു​മ്പാ​വൂ​രും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. യു​പി സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ മ​ട്ടാ​ഞ്ചേ​രി​യും നോ​ര്‍​ത്തു പ​റ​വൂ​രും ആ​ലു​വ​യും 86 പോ​യി​ന്‍റ് വീ​തം നേ​ടി മു​ന്നി​ലെ​ത്തി. എ​ച്ച്എ​സ് അ​റ​ബി​ക്കി​ല്‍ ആ​ലു​വ​യും(87) വൈ​പ്പി​നും(85) ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​യി​രു​ന്നു. യു​പി അ​റ​ബി​ക്കി​ല്‍ കോ​ല​ഞ്ചേ​രി​യും (63) ആ​ലു​വ​യും (61) മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്.
വൈ​പ്പി​ന്‍ ( 616), മൂ​വാ​റ്റു​പു​ഴ (610),കോ​ല​ഞ്ചേ​രി (565), അ​ങ്ക​മാ​ലി (535), തൃ​പ്പു​ണി​ത്തു​റ (486),കോ​ത​മം​ഗ​ലം ( 478),പി​റ​വം (319), കൂ​ത്താ​ട്ടു​കു​ളം (296), ക​ല്ലൂ​ര്‍​ക്കാ​ട് (207) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​റു മു​ത​ല്‍ 14 വ​രെ സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​ജി​ല്ല​ക​ളു​ടെ ഓ​വ​റോ​ൾ പോ​യി​ന്‍റ് നി​ല.
സ​മാ​പ​ന സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. പ​റ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സിം​ന സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍ പ​ങ്കെ​ടു​ത്തു.