പറവൂര്‍ : തുടര്‍ച്ചയായ എട്ടാം തവണയും ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട് കളിയില്‍ മറ്റൊരു വിജയിയില്ല. യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവചരിത്രം കോര്‍ത്തിണക്കിയുള്ള ഗാനങ്ങള്‍ കളരിയുടെ രൂപത്തില്‍ അവതരിപ്പിച്ചാണ് ആലുവ വിദ്യാധിരാജ സ്കൂള്‍ കുത്തക ഇനത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി സുനില്‍ ഏബ്രഹമാണ് ടീമിന്റെ പരിശീലകന്. പി. അഭിഷേക് നേതൃത്വം നല്കിയ ടീമില്‍ ആദര്‍ശ്, ധനഞ്ജയ് എസ്.നായര്‍, ധീരജ് മാധവ്, വിനായക്, ആദിത്യന്, ശ്രീഹരി എന്നിവരും ചേര്‍ന്നാണ് പരിചമുട്ട് അവതരിപ്പിച്ചത്.
പരിചമുട്ട് സിംഹാസനത്തിൽ വീണ്ടും വിദ്യാധിരാജ
12:54 AM Dec 03, 2022 | Deepika.com