പറവൂര്‍: ഹൈസ്കൂള്‍ വിഭാഗം വൃന്ദവാദ്യ മത്സരത്തില്‍ കോടതി ഉത്തരവിലൂടെ മത്സരിച്ചവര്‍ക്ക് ഒന്നാംസ്ഥാനം. എറണാകുളം ഉപജില്ലാതലത്തില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസാണ് ജില്ലാമേളയില്‍ ഒന്നാമതെത്തിയത്.
ഉപജില്ലയില്‍ ഇവരുടെ അപ്പീല്‍ തള്ളിയതിനെത്തുടര്ന്ന്ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വ്യാഴാഴ്ച രാത്രി അനുമതി നല്‍കിയതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നടന്ന മത്സരത്തില്‍ ടീം പങ്കെടുത്തത്.
അതേസമയം ഉപജില്ലയില്‍ ഒന്നാമതെത്തിയ ടീം ഇവിടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പി.ആര്. അഭിജിത്ത്, ജമീമ നിസി ജോസ്, റോബിന് ജോണ്‍, സ്റ്റീഫ് സെബാസ്റ്റ്യന്‍, ആവിന് സെബാസ്റ്റ്യന്‍, ആല്വിന് സാഗി, ഡാരില്‍ മെന്റസ് എന്നിവരായിരുന്നു സേക്രഡ് ഹാർട്ട് ടീം അംഗങ്ങള്‍.
‘വൃന്ദവാദ്യം' കൈയടക്കി
12:53 AM Dec 03, 2022 | Deepika.com