പറവൂർ: 12 വർഷക്കാലമായി തുടരുന്ന മാർഗംകളിയിലെ ആധിപത്യം ഇക്കുറിയും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് നിലനിർത്തി. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് സ്കൂൾ ഒന്നാമതെത്തിയത്. പരിശീലകൻ മോഹനനൊപ്പം ടീമംഗങ്ങൾ വിജയാഹ്ലാദം പങ്കിട്ടു. വൈദ്യുതി ബോർഡിൽ സീനിയർ അസിസ്റ്റന്റായി വിരമിച്ച മോഹനന് പരന്പര്യമായി ലഭിച്ച കലാവാസനയാണിത്. നിരവധി മത്സരങ്ങളിൽ വിജയം വരിച്ച,
ഇപ്പോൾ ന്യൂമാൻ കോളജിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്യുന്ന മകൾ ചന്ദനയും പരിശീലനത്തിനു കൂട്ടായുണ്ടായിരുന്നു.
മാർഗംകളിയിൽ വെല്ലാൻ ‘മാർഗ'മില്ലാതെ എതിരാളികൾ
12:53 AM Dec 03, 2022 | Deepika.com