മൂവാറ്റുപുഴ : ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ. യുപി സ്കൂളിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടികൾക്ക് തുടക്കമായിപായിപ്ര ഗവ. യുപി സ്കൂളിൽ നടന്ന ഭിന്നശേഷി ദിനാചരണം പിടിഎ പ്രസിഡന്റ് നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.എ. റഹീമ ബീവി ഭിന്നശേഷി ദിന സന്ദേശം നൽകി. കുട്ടികൾ ബിഗ് കാൻവാസിൽ കൈയൊപ്പ് ചാർത്തി.
കുട്ടികൾക്കായി ചിത്രരചന മത്സരം, പോസ്റ്റർ രചനാ മത്സരം, പ്രത്യേക പരിഗണനയർഹിക്കുന്ന സ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനം എന്നിവയും നടന്നു. അധ്യാപകരായ കെ.എം. നൗഫൽ, എ. സലീന, കെ.എം. അനീസ, അജിത രാജ്, ദിവ്യ ശ്രീകാന്ത്, എ.എം. റഹ്മത്ത്, കെ.എ. നിസാമോൾ, അഖില റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ബോധവത്കരണ പരിപാടികൾക്ക് തുടക്കം
12:51 AM Dec 03, 2022 | Deepika.com