മാറിക: മേഖലയിൽ വാഹനം മോഷണം പതിവാകുന്നു. വഴിയരികിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടക്കുന്നത്. കഴിഞ്ഞ 30ന് പുലർച്ചെ നാലിന് മാറിക പുത്തൻപള്ളിക്കു സമീപമുള്ള ദീപിക തോട്ടക്കര ഏജന്റ് പൊന്നെടുത്ത്പാറയിൽ അഭിജിത്ത് രാജന്റെ ബൈക്ക് മോഷണം പോയിരുന്നു. രാത്രി വീടിനു സമീപം വച്ചിരുന്ന ബൈക്ക് രാവിലെ പത്രവിതരണത്തിനു എടുക്കാൻ ചെന്നപ്പോഴാണ് മോഷ്ടിക്കപ്പെട്ടതായി അറിയുന്നത്. ബൈക്ക് വച്ചിരുന്ന സ്ഥലത്ത് സമീപത്തെ വീട്ടിലെ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും ഹെൽമറ്റ് മോഷണം പോയി. ഇതേവീട്ടിൽ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വഴിത്തല സ്വദേശിയുടെ ബൈക്കും മോഷണം പോയി.
മാറിക ഭാഗങ്ങളിൽ മോഷണം പതിവായിട്ടും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മുൻ വർഷങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ പിടികൂടാൻ പോലീസിനു ഇതുവരെ ആയിട്ടില്ല. കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണങ്ങൾ നടന്നിരിക്കുന്നത്.
മാറികയിൽ മോഷണം പതിവാകുന്നു
12:51 AM Dec 03, 2022 | Deepika.com