കാലടി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കൂടുതല്‍ ഗൗരവമായ നിയമ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ബെന്നി ബഹനാന് എംപി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ - ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ ഫോര്‍ സി ), കേരള പോലീസ് സൈബര്‍ഡോം എന്നിവയുമായി സഹകരിച്ച് ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി നടത്തിയ 'സൈബര്‍ ജാഗ്രുക്ത' സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സീനിര്‍ സൈബര്‍ ഇന്റലിജന്‍സ് മേധാവി ഡോ. ദീപക് കുമാര്‍, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, സിഇഒ പ്രഫ. സി.പി. ജയശങ്കര്‍, ഈസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ടി. ജോസ് കുര്യന്, ആദിശങ്കര എൻജിനീയറിംഗ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. കെ.ടി. സുബ്രഹ്മണ്യന് എന്നിവർ പ്രസംഗിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോ - ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ ഫോര്‍ സി ) ഡിജിഎം ഹിമാന്‍ഷു പാണ്ഡെ ഓണ്‍ലൈന്‍ വഴി സംസാരിച്ചു.
ആദിശങ്കരയിൽ സൈബര്‍ കുറ്റങ്ങൾക്കെതിരേ സെമിനാര്‍
12:49 AM Dec 03, 2022 | Deepika.com