കാലടി: കാലടി ശ്രീശങ്കര കോളേജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘട്ടനത്തെ തുടർന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ കൊലവിളി പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോനാണ് കൊലവിളി പ്രസംഗം നടത്തിയത്. ജോമോന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വാർത്ത പുറത്തറിയുന്നത്.
തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റ് ഉൾപ്പെടെ 14ൽ 13 സീറ്റ് നേടി ചരിത്രം വിജയം എസ്ഫ്ഐ ആവർത്തിക്കുകയും ഇതിനോടനുബന്ധിച്ച് നടന്ന വിജയാഹ്ലാദ പ്രകടനങ്ങൾക്ക് ശേഷം കെഎസ്യു , എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും കാലടി പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കൊലവിളി പ്രസംഗം: ജനരോഷമുയരുന്നു
12:49 AM Dec 03, 2022 | Deepika.com