കൊച്ചി: പൂത്തോട്ട ലോ കോളജിലെ കെഎസ് യു പ്രതിനിധിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ അറസ്റ്റുചെയ്ത സാഹചര്യത്തില്‍ യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അതിനുവേണ്ടിയാണ് കെഎസ് യു സമരം നടത്തുന്നത്. ഒരാളെ തട്ടിക്കൊണ്ടു പോയാല്‍ ജാമ്യമുള്ള കേസല്ല എടുക്കേണ്ടത്. പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്.
അഞ്ച് കെഎസ് യു കുട്ടികളുടെ രക്തം വീഴ്ത്തുമെന്ന് അയ്യന്പുഴ പഞ്ചായത്ത് പ്രസിഡന്റാണ് ഭീഷണിപ്പെടുത്തിയത്. എന്നിട്ടും അയാള്‍ക്കെതിരെ നടപടിയില്ല. കുപ്രസിദ്ധരായ ക്രിമിനലുകള്‍ക്കാണ് കോളജുകളുടെ ചുമതല സിപിഎം നല്‍കിയിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
പകർച്ചവ്യാധി പ്രതിരോധം
ശക്തമാക്കും
കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായി കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധ അവലോകന യോഗം ചേർന്നു. ഉറവിട നശീകരണ പ്രവർത്തനങ്ങൾ വിപുലമാക്കാനും റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആരോഗ്യജാഗ്രതാ കലണ്ടർ പ്രകാരമുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണം: വി.ഡി.സതീശൻ
12:49 AM Dec 03, 2022 | Deepika.com