തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ തമുക്ക് പെരുന്നാൾ ഇന്ന് സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് രാവിലെ 6.30ന് ബന്യാമിൻ മുളവരിക്കൽ റമ്പാന്റെ കാർമികത്വത്തിലും 8.30ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീ ത്തയുടെ കാർമികത്വത്തിലും കുർബാന.
വൈകിട്ട് ആറിന് സന്ധ്യാപ്രാർഥന, ഏഴിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. തമുക്ക് നേർച്ച വിതരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം പള്ളിയിൽനിന്നും തമുക്കു നേർച്ച തയാറാക്കുന്നതിന് ഇരുപതിനായിരം കിലോ പഴമാണ് ഉപയോഗിക്കുന്നത്.
കോതമംഗലം പള്ളിയിൽ കബറടങ്ങിയിട്ടുള്ള വിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമയാണ് പെരുന്നാളാഘോഷം.
കരിങ്ങാച്ചിറ തമുക്കു പെരുന്നാൾ ഇന്ന് സമാപിക്കും
12:49 AM Dec 03, 2022 | Deepika.com