കൊച്ചി: കലൂര്‍ ഇടവക ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ കൊമ്പ്രേര്യ തിരുനാള്‍ നാളെ സമാപിക്കും. ഇന്നു വൈകുന്നേരം 5.30 ന് തിരുസ്വരൂപം എഴുന്നള്ളിക്കല്‍. ദിവ്യബലിയില്‍ ഫാ. മാര്ട്ടിന് അഴിക്കകത്ത് കാര്‍മികത്വം വഹിക്കും. പ്രസംഗം: ഫാ. വിന്‍സന്റ് വാര്യത്ത്. തുടര്‍ന്നു വര്‍ണക്കാഴ്ച.
പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ ഒമ്പതിന് ഫാ. ബെന്നി അച്ചാരുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. പ്രസംഗം: ഫാ. നെല്സന് ജോബ്. വൈകുന്നേരം 5.30 ന് ഫാ. ജേവിഡ് ബേസില്‍ അച്ചാരുപറമ്പില്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിക്കും. പ്രസംഗം: ഫാ. എബിന് ജോസ് വാരിയത്ത്. തുടര്‍ന്നു പ്രദക്ഷിണം. രാത്രി പത്തിന് രൂപം എടുത്തുവയ്ക്കല്.
കലൂര്‍ പള്ളിയിൽ തിരുനാൾ നാളെ സമാപിക്കും
12:49 AM Dec 03, 2022 | Deepika.com