നടവയല്‍: കണിയാമ്പറ്റ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടവയല്‍ സെന്റ് തോമസ് ഹൈസ്കൂളില്‍ സ്ഥാപന പച്ചക്കറി കൃഷി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കമല രാമന് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി ഏബ്രഹാം, കൃഷി ഓഫീസര്‍ അനഘ ആദര്‍ശ്, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി. ബിനോയ്, കൃഷി അസിസ്റ്റന്റുമാരായ മധു സെബാസ്റ്റ്യന്‍, സരിത, പ്രിന്‍സിപ്പല്‍ തോമസ് മാത്യു, പിടിഎ പ്രസിഡന്റ് രാജു വാഴയില്‍, കോ ഓര്‍ഡിനേറ്റര്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റ്
ഉപയോഗപ്രദമാക്കണം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: മത്സ്യ-മാംസ മാർക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റ് ഉപയോഗപ്രദമാക്കണമെന്നു ആം ആദ്മി പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപെട്ടു. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനു നഗരസഭ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു. കണ്‍വീനർ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രേയസ് മണിയങ്കോട്, അനസ്, അബ്ദുൾ റസാഖ്, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
നടവയല്‍ സെന്റ് തോമസില്‍ സ്ഥാപന പച്ചക്കറികൃഷി തുടങ്ങി
12:33 AM Dec 03, 2022 | Deepika.com