കൽപ്പറ്റ: ’വിഷരഹിത പച്ചക്കറി എല്ലാവർക്കും’ എന്ന സന്ദേശമുയർത്തി ചുണ്ടേൽ ആർസിഎച്ച്എസിൽ പച്ചക്കറി കൃഷി തുടങ്ങി. കൃഷിവകുപ്പിന്റെ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ കൃഷി ആരംഭിച്ചത്. തരിശുകിടന്ന 40 സെന്റ് ഭൂമി ഒരുക്കി മണ്ണുപരിശോധനയടക്കം നടത്തിയാണ് കൃഷി ഇറക്കിയത്. വൈത്തിരി കൃഷിഭവന്റെ സഹകരണം പദ്ധതിക്കുണ്ട്. തൈ നടീൽ വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഒ. ജിനിഷ, വാർഡ് അംഗം ബി. ഗോപി, കൃഷി ഓഫീസർ കെ.വി. ശാലിനി, പ്രിൻസിപ്പൽ ഫ്രാൻസിസ് സാന്റോ, പിടിഎ പ്രസിഡന്റ് വി. മൊയ്തീൻ, അധ്യാപകരായ ഷേർളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ചുണ്ടേൽ ആർസിഎച്ച്എസിൽ പച്ചക്കറി കൃഷി തുടങ്ങി
12:33 AM Dec 03, 2022 | Deepika.com