മാടപ്പള്ളി: കേന്ദ്ര സർക്കാർ അനുമതിയോ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരമോ ഇല്ലാതെ സ്ഥലമുടമകളെ അറിയിക്കാതെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നൂറുകണക്കിനു പോലീസുകാരുടെ അകമ്പടിയോടെ അതിക്രമിച്ചു കയറി കല്ലിടുവാന് ശ്രമിച്ചപ്പോള്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ വ്യാപകമായെടുത്ത കള്ളക്കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സ്ഥിരംസമരപ്പന്തലിൽ 227-ാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് ചെയര്മാന് സേവ്യര്‍ ജേക്കബിന്റെ അധ്യക്ഷതയില്‍ ബാബു സെബാസ്റ്റ്യന്‍, എ.ടി. വര്‍ഗീസ്, കൃഷ്ണന് നായര്‍, തങ്കച്ചന് പുന്നമ്മൂട്ടില്‍, ഇ.എ. ഏബ്രഹാം, ജോസഫ് ഇലവുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
"സില്‍വര്‍ലൈന്‍: പ്രതിഷേധിച്ചവർക്കെതിരേയുള്ള കള്ളക്കേസുകൾ പിൻവലിക്കണം'
12:27 AM Dec 03, 2022 | Deepika.com