ചങ്ങനാശേരി: എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പടിഞ്ഞാറന്‍ മേഖലാ സമ്മേളനം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന് അധ്യക്ഷത വഹിക്കും.
യോഗം അസിസ്റ്റന്റ് സെക്രട്ടറി രാജന് മഞ്ചേരി, യൂണിയന് വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്‍. നടേശന്, നിയുക്ത ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സജീവ് പൂവത്ത് മേഖലാ കണ്‍വീനര്‍ ടി.ഡി. രമേശന്, മേഖലാ ചെയര്മാന് പി. അജയകുമാര്‍, യൂണിയന് കൗണ്‍സില്‍ അംഗങ്ങളായ സാലിച്ചന്, പി.ബി. രാജീവ്, പി.എന്‍. പ്രതാപന്, സുഭാഷ്, യൂണിയന് യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ അജിത് മോഹന്‍, രമേശ് കോച്ചേരി, അനില്‍ കണ്ണാടി, ദിനു കെ. ദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് പടിഞ്ഞാറന്‍ മേഖലാ സമ്മേളനം
12:27 AM Dec 03, 2022 | Deepika.com