ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ഇന്റര്‍കൊളീജിയറ്റ് ഫെസ്റ്റ് മെലാഞ്ച് 2022-ന്റെ ഭാഗമായി അരങ്ങേറിയ നാടകം “ഫേബിള്‍സ് ഓഫ് ദി അണ്ഫ്രെണ്ട്ലി’’ ജനശ്രദ്ധയാകര്‍ഷിച്ചു. എസ്ജെസിസിയിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് നാടകം അവതരിപ്പിച്ചത്.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇന്നലെ ഇന്റർകോളജ് മത്സരങ്ങളും സ്കൂള്‍ മത്സരങ്ങളും വിവിധ വേദികളിലായി നടന്നു. സ്പോട്ട് കൊറിയോഗ്രഫി, സ്പോട്ട് ഡബ്ബിംഗ്, ഫേസ് പെയിന്റിംഗ്, കോസ് പ്ലേ, ഫോട്ടോഗ്രാഫി, സ്പെക്ട്രം-ഫാഷന്‍ ഷോ, ഗെയിമിംഗ്, ട്രഷര്‍ ഹണ്ട്, റീല്‍സ് മേക്കിംഗ്, മിനി മ്യൂസിക് ബാന്‍ഡ്, ഡിജിറ്റല്‍ പെയിന്റിംഗ്, ട്രാഷ് ആർട്ട്, ഫ്ളവര്‍ മേക്കിംഗ്, പെന്‍സിൽ ഡ്രോയിംഗ് തുടങ്ങിയവയും നടന്നു. തുടര്‍ന്ന് നടന്ന കോളജ് ബാന്‍ഡ് ഷോ കലാ സന്ധ്യയ്ക്കു മാറ്റുകൂട്ടി.
മെലാഞ്ചിന്റെ നാലാം ദിവസമായ ഇന്നു സ്കൂള്‍ കുട്ടികള്‍ക്കായി ഫാന്‍സിഡ്രസും കളറിംഗ് മത്സരവും നടത്തും. എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
പ്രേക്ഷകഹൃദയം തൊട്ട് "ഫേബിള്‍സ് ഓഫ് ദി അണ്ഫ്രെണ്ട്ലി'
12:27 AM Dec 03, 2022 | Deepika.com