വി​​​ഴി​​​ഞ്ഞം അ​​​ക്ര​​​മം: സി​​​റ്റിം​​​ഗ് ജ​​​ഡ്ജി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്

12:27 AM Dec 03, 2022 | Deepika.com
കോ​​​ട്ട​​​യം: വി​​​ഴി​​​ഞ്ഞ​​​ത്തെ അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ക്കു പി​​​ന്നി​​​ല്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ണ്ടെ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ളു​​​ടെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളെ മു​​​ഖ​​​വി​​​ല​​​യ്‌​​​ക്കെ​​​ടു​​​ത്ത് സി​​​റ്റിം​​​ഗ് ജ​​​ഡ്ജി ഉ​​​ള്‍പ്പെ​​​ടു​​​ന്ന ജു​​​ഡീ​​​ഷ​​​ണ​​​ല്‍ ക​​​മ്മീ​​​ഷ​​​നെ വ​​​ച്ച് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​വാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യ്യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
വി​​​ഴി​​​ഞ്ഞ​​​ത്തേ​​​ക്കു കേ​​​ന്ദ്ര​​​സേ​​​ന​​​യെ ക്ഷ​​​ണി​​​ച്ച സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി ഭീ​​​രു​​​ത്വ​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഒ​​​ളി​​​ച്ചോ​​​ട്ട​​​വു​​​മാ​​​ണ്. എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് വി​​​ഴി​​​ഞ്ഞ​​​ത്തെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ര്‍പ്പി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ഭ​​​ര​​​ണ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​വ​​​രും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​വും ഒ​​​ന്നാ​​​യി മു​​​ന്‍കൈ​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ ബാ​​​ബു വ​​​ള്ള​​​പ്പു​​​ര, ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ രാ​​​ജേ​​​ഷ് ജോ​​​ണ്‍, വ​​​ര്‍ഗീ​​​സ് ആ​​​ന്‍റ​​​ണി, അ​​​തി​​​രൂ​​​പ​​​ത ഭാ​​​ര​​​വ​​​ഹി​​​ക​​​ളാ​​​യ ഷെ​​​യി​​​ന്‍ ജോ​​​സ​​​ഫ്, ലി​​​സി ജോ​​​സ്, ഷേ​​​ര്‍ലി​​​ക്കു​​​ട്ടി ആ​​​ന്‍റ​​​ണി, ജേ​​​ക്ക​​​ബ് നി​​​ക്കോ​​​ളാ​​​സ്, ജോ​​​ര്‍ജു​​​കു​​​ട്ടി മു​​​ക്ക​​​ത്ത്, ജോ​​​യി പാ​​​റ​​​പ്പു​​​റം, ബി​​​നു ഡൊ​​​മി​​​നി​​​ക്, ജോ​​​സ് ജോ​​​ണ്‍ വെ​​​ങ്ങാ​​​ന്ത​​​റ, റോ​​​ണി വ​​​ലി​​​യ​​​പ​​​റ​​​മ്പി​​​ല്‍, ജോ​​​സ് ജ​​​യിം​​​സ്, കെ.​​​എ​​​സ്. ആ​​​ന്‍റ​​​ണി, ബെ​​​ന്‍സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.