വൈക്കം: കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കൺവൻഷനും നിയുക്ത ടൗൺ മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനമേൽക്കലും വൈക്കം വ്യാപാരഭവനിൽ നടന്നു. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ സോണി സണ്ണിയെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപഹാരം നൽകി അനുമോദിച്ചു. കെപി സിസി അംഗം മോഹൻ ഡി. ബാബു, ഡിസിസി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ മണ്ഡലം കൺവൻഷൻ
12:24 AM Dec 03, 2022 | Deepika.com