തോട്ടകം: കാൽപന്തിന്റെ ആരവം ഖത്തറിൽ ഉയരുമ്പോൾ അതിന്റെ ആവേശം നാട്ടിൻപുറത്തും അലയടിക്കുന്നു. ശതാബ്ദി നിറവിലായ തോട്ടകം സർവീസ് സഹകരണ ബാങ്കിന് മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നവർക്ക് സീറോ ബാലൻസ് അക്കൗണ്ട് നൽകിയാണ് സഹകരണ ബാങ്ക് ഫുട്ബോൾ മാമാങ്കത്തിന് ആവേശം പകരുന്നത്.
നാളെ രാവിലെ 11ന് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി അധ്യക്ഷത വഹിക്കും. ബാങ്ക് പ്രസിഡന്റ് എം.ഡി. ബാബുരാജ്, വൈസ് പ്രസിഡന്റ് എം.എസ്. ശിവജി, സെക്രട്ടറി കെ.കെ. ഷിജു, സുജാത മധു, റോസി ബാബു, എം. എസ് ധന്യ, ഷീജ ബൈജു, കെ. രാധാകൃഷ്ണൻ നായർ, പി.ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിക്കും.
ഗോളടിക്കുന്നവർക്ക് സീറോ ബാലൻസ് അക്കൗണ്ട്
12:24 AM Dec 03, 2022 | Deepika.com