കടുത്തുരുത്തി: ഓടിക്കൊണ്ടി രുന്ന കെഎസ്ആര്‍ടിസി ബസിന്റെ എന്ജിന് ഭാഗത്തുനിന്നു പുക ഉയര്‍ന്നത് ആശങ്ക പരത്തി. കോതനല്ലൂര്‍ കളത്തൂര്കവലയില് ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
തൃശൂരില്‍നിന്നും ചെങ്ങന്നൂര്‍, ശൂരനാട്, അഴകിയകാവ് ക്ഷേത്രം വരെ പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ എന്ജിന് ഭാഗത്തുനിന്നുമാണ് പുക ഉയര്‍ന്നത്. എന്ജിന് ഭാഗത്തുനിന്നു അമിതമായി പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി ബസില്‍നിന്നും ഇറങ്ങി. ബസ് കോതനല്ലൂര്‍ കളത്തൂര്‍ കവലയില്‍ എത്തിയപ്പോള്‍ നിന്നുപോവുകയും ചെയ്തു.
ഈ സമയം ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. പിന്നീട് മറ്റൊരു ബസില്‍ യാത്രക്കാരെ കയറ്റി അയച്ചു. ഓയില്‍ കത്തിയതാകാം പുക ഉയര്‍ന്നതെന്നാണ് സംശയം.
കെഎസ്ആര്‍ടിസി ബസിന്റെ എന്‍ജിനിൽനിന്നു പുക ഉയര്‍ന്നത് ആശങ്ക പരത്തി
12:24 AM Dec 03, 2022 | Deepika.com