കട്ടച്ചിറ: സെന്റ് സേവ്യേഴ്സ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. കുര്യൻ പുത്തൻപുര കൊടിയേറ്റു കർമം നിർവഹിച്ചു. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. ജോസഫ് പുത്തൻപറമ്പിൽ, വൈകുന്നേരം 5.30ന് കോട്ടവഴി കുരിശടിയിൽ ലദീഞ്ഞ്, സന്ദേശം -ഫാ. സെബാസ്റ്റ്യൻ മാമ്പറ. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. ഡൊമിനിക് സിഎംഐ, 3.30ന് തിരുനാൾ കുർബാന, സന്ദേശം -റവ.ഡോ. വർഗീസ് മറ്റത്തിൽ. അഞ്ചിന് റോസ മിസ്റ്റിക്കയിലേക്ക് പ്രദക്ഷിണം. 6.15ന് പള്ളിയിലേക്കു പ്രദക്ഷിണം. ഏഴിന് കൊടിയിറക്ക്, 7.30ന് നാടകം.
കൂരോപ്പടയില്‍ മൂന്നു സ്കൂളില്‍
പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു
കോട്ടയം: കൂരോപ്പട പഞ്ചായത്തിലെ മൂന്നു സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. പങ്ങട സര്‍ക്കാര്‍ എല്‍പി സ്കൂള്‍, ളാക്കാട്ടൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍, ളാക്കാട്ടൂര്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് പ്രഭാത ഭക്ഷണം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാന് ളാക്കാട്ടൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ നിര്‍വഹിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. 3.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 219 വിദ്യാര്‍ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പിടിഎയുമായി ചേര്‍ന്നാണു വിദ്യാലയങ്ങളില്‍ ഭക്ഷണം തയാറാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉല്ലാസ് ഗോപി, പഞ്ചായത്തംഗം സന്ധ്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു
കട്ടച്ചിറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി
12:18 AM Dec 03, 2022 | Deepika.com